തിരൂരങ്ങാടിയിലുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ!

മലപ്പുറം: മലപ്പുറത്തുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ഐലൻഡിൽ നിന്നുള്ള കടൽ തേങ്ങ എന്ന് വിളിക്കപ്പെടുന്ന ഇരട്ട തേങ്ങ കായ്ക്കാൻ ഏതാണ്ട് കുറേ വർഷങ്ങളെടുക്കും, കായ് മൂക്കാൻ ഏഴ് വർഷത്തോളവും എടുക്കും. കൊക്കോ ഡിമർ എന്നു വിളിക്കുന്ന ഈ തേങ്ങയുടെ ശാസ്ത്രീയ നാമം ലോഡോസ എന്നാണ്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷ ങ്ങളിൽ പെട്ടതാണിത്. മലപ്പുറം ചെറുമുക്ക് വെസ്റ്റിലെ അംങ്ങത്തിൽ ഷബീറാലിയാണ് ഈ കായ്ക്കുന്ന സസ്യം നാട്ടിലെത്തിച്ചത്. കടലിന്റെ തേങ്ങാ എന്ന് അർത്ഥമുള്ള കൊക്കോ ഡിമർ , തെങ്ങും പനയും കൂടിച്ചേർന്നപോലുള്ള സസ്യമാണ്.

ഇരട്ടത്തെങ്ങ് എന്നും അറിയപ്പെടുന്നു. ഇതിന്റെ ഭാരം കാരണം , വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധിക്കില്ല എന്നും ഒരു മരത്തിൽ അമ്പതിന്റെ മുകളിൽ തേങ്ങ കാഴ്ക്കുമെന്നും ഷബീറലി പറയുന്നു. കൊക്കോ ഡിമർ മരത്തിൽ കാഴ്‌ച്ചത്തിന് ശേഷം ഏഴ് വർഷത്തിനു ശേഷമാണ് വിളവ് എടുക്കാറ്. വിളവ് എടുക്കുന്ന സമയത്ത് ഒന്നിന്റെ തൂക്കം 30 കിലോഗ്രാം ഭാരം വരും.

ലോകത്തിലെ ഏറ്റവും വലിയ വിത്താണ് ഇത്,യകൊക്കോ ഡിമർ ഒരിക്കലും മുളക്കാത്ത വിധത്തിലാണ് ആ രാജ്യത്ത് വിൽപ്പന നടത്തുന്നത്. ഇന്ന് ലോക ത്ത് ഏതാണ്ട് നാലായിരത്തോളം വൃക്ഷങ്ങൾ മാത്രമാണുള്ളത്. 1768 ൽ ആണ് ഈ വൃക്ഷം കണ്ടെത്തിയത്, ആണും പെണ്ണും മരങ്ങൾ വെവ്വേറെ ആയ ഈ വൃക്ഷം മുളക്കാനും വളരാനും കായ്ക്കാനും വളരെ കാലതാമസം എടുക്കുമെന്ന് പറയുന്നു.

പെൺമരങ്ങൾ കായ്ക്കാൻ ഏതാണ്ട് 50 വർഷങ്ങൾ വരെയും , കായ് മൂക്കാൻ ഏഴ് വർഷത്തോളവും എടുക്കും രണ്ടു തേങ്ങകൾ ഒട്ടിച്ചു വെച്ചത് പോലെയാണ് ഇരട്ട തെങ്ങയുടെ രൂപം. സീഷെൽസിൽ പ്രാസ് ലിൻ ദ്വീപിൽ ഈ വൃക്ഷം പ്രതേകം സംരക്ഷിക്കപ്പെടുന്നു, ശിശ്യാഷൽ ഐലൻഡിൽ ഇതിന്റെ ഒന്നിന്റെ വില എസ് ആർ 12.000 ,ഇന്ത്യൻ രൂപ ഏകദേശം 60.000 രൂപ യോളം വില വരും.

ഹൈന്ദവ ആചാര പ്രകാരം പുജക്കായി ഉപയോഗിക്കാറുള്ളതായും സമ്പത്ത് വർദ്ദികുമെന്നും പറയപ്പെടുന്നുണ്ട്, ഷബീറലി സീഷെൽസ് ഐലൻഡിൽ നിന്ന് കൊണ്ടു വന്നതാണ്. നാലുവർഷത്തോളമായി സീഷെൽസ് ഐലൻഡിൽ ജോലി ചെയ്തു വരികയായിരുന്നു.ഒരുപാട് പ്രത്യേകതയുള്ള ഈ വിത്ത് നാട്ടുകാർക്ക് പരിചയപ്പെടാനാണ് കൊണ്ടു വന്നിട്ടുള്ളത്.