താനൂരിൽ ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താനൂർ: ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ മേച്ചേരി ശുഭലക്ഷിമിയാണ് (65) വൈകിട്ട് മരിച്ചത്. വീട്ടുകാരാണ് കിണറ്റിൽ വീണ് കടക്കുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.

തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഷൈജ, ഷൈല, ശ്രീജ, ഓമന. മരുമക്കൾ: ചന്ദ്രൻ, അജേഷ്, ശിവദാസൻ. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.