കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിനു മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെട്ടിപ്പടിയിൽ നിന്നും യാത്രക്കാരുമായി ചിറമംഗലത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത് പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചെട്ടിപ്പടി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.