പ്ലസ് വൺ സീറ്റ് പ്രതിസന്ധി – എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു


തിരൂർ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് മലപ്പുറം ജില്ലയിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തുകയുണ്ടായി . അതിന്റെ ഭാഗമായി SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ തിരൂർ സെൻട്രൽ ജംഗ്ഷൻ ടാക്സി സ്റ്റാൻഡ് പരിസരത്ത്നടന്നു. ധാരാളം
സ്ത്രീ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രതിഷേധ ധർണ്ണ SDPI മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ : കെ.സി.നസീർ ഉദ്ഘാടനം നിർവ്വഹിച്ചു.


ഭരണം കയ്യാളിയവരുടെ തലതിരിഞ്ഞ വിദ്യാഭ്യാസനയം കാരണം പത്താംക്ലാസ് പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായിട്ടും കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല എന്നത് വിരൽ ചൂണ്ടുന്നത് ആരിലേക്കാണെന്നത് മലപ്പുറത്തുകാരെക്കാൾ മറ്റാർക്കാണ് അറിയുക എന്ന് തന്റെ ഉത്ഘാടന പ്രസംഗത്തിൽ അഡ്വ. കെ.സി. നസീർ പരിഹസിച്ചു. നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും അര്‍ഹമായ അധിക ബാച്ചുകൾ അനുവദിക്കാൻ സര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല. വിദ്യാര്‍ഥി സമൂഹത്തോടും മലപ്പുറം ജില്ലയോടുമുള്ള സര്‍ക്കാരിന്റെ സമരപ്രഖ്യാപനം അംഗീകരിക്കാനാവില്ല. വിദ്യാലയങ്ങളിലെ പഠന സൗകര്യങ്ങൾ ഉയർത്താതെ ആവശ്യത്തിന് ക്ലാസ്സ് മുറികൾ ഇല്ലാതെ അധ്യാപകരെ നിയമിക്കാതെ സീറ്റ് വർദ്ധിപ്പിക്കുക എന്ന പതിവ് നാടകം തന്നെയാണ് ഇക്കൊല്ലവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മുഴുവൻ ഹൈസ്കൂളുകളെയും അപ്ഗ്രേഡ് ചെയ്യുകയും പുതിയ സ്ഥിരം ബാച്ചുകള്‍ അനുവദിക്കുകയും മാത്രമാണ് ഏക പരിഹാരം. അതിനു സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. തുടന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രതിഷേധ ധർണ്ണയിൽ SDPI തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂർ അധ്യക്ഷത വഹിച്ചു. ധർണ്ണക്ക്‌ ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ച പി.ഡി.പി മേഖല ട്രഷറർ അഡ്വ. ആരിഫ് വാണിയന്നൂർ ഇപ്പോഴത്തെ ഈ പ്രതിസന്ധി യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് SDPI നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലാ വിഭജനത്തിന്റെ അനിവാര്യതയിലേക്കാണെന്നും അത് മാത്രമാണ് യഥാർത്ഥ പരിഹാരമെന്ന് പി.ഡി.പി ഉറച്ചു വിശ്വസിക്കുന്നു എന്നും പ്രഖ്യാപിക്കുകയുണ്ടായി. വിമൺ ഇന്ത്യാ മൂവ്മെന്റ് മേഖല പ്രസിഡന്റ് ഫാത്തിമ ടീച്ചർ, ക്യാമ്പസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ മേഖല സെക്രട്ടറി അന്‍സിൽ, ഷാനിധ ജെംഷി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ തിരൂർ ഡിവിഷൻ പ്രസിഡന്റ് സി.എച്ച്. ബഷീർ സാഹിബ്‌, SDPI തിരൂർ മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ തിരൂർ മുനിസിപ്പൽ പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉസാമ ഹംസ (ഫ്രറ്റേണിറ്റി) മജീദ് മാടoപ്പാട്ട് (വെൽഫയർ പാർട്ടി )ഇബ്നു വഫ (സമൂഹ്യ പ്രവർത്തകൻ) തുടങ്ങിയവർ ഐഖ്യദാർഢ്യം പ്രഖ്യാപിച്ചത് പ്രതിഷേധ ധർണ്ണക്ക്‌ പ്രത്യകം മാറ്റുകൂട്ടി.
SDPI തിരൂർ മുനിസിപ്പൽ പ്രസിഡന്റ് ഹംസ അന്നാര സ്വാഗതം ആശംസിക്കുകയും മുനിസിപ്പൽ ട്രഷറർ റഫീഖ് പിലാശ്ശേരി നന്ദിയും പറഞ്ഞു.