പീഡന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അരീക്കോട്: സ്ത്രീ പീഡന കേസിലെ പ്രതിയെ 18 വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. 2003 ല്‍ അരീക്കോട് വെച്ച് യുവതിയെ പീഡിപിച്ച കേസില്‍ താമരശേരി പൂനൂര്‍ കുന്നുമ്മല്‍ കല്ലാടി അബ്ദുന്നാസര്‍ (50)യാണ് അറസ്റ്റിലായത്.

സംഭവ ശേഷം വയനാട് വൈത്തിരിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന അബ്ദുന്നാസറിനെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് അരീക്കോട് സി ഐ ലൈജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി ഫസ്റ്റ് ക്ലാസ്കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.