ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍

മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.
സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍ ശാന്തോം മലപ്പുറത്തെ  തോല്‍പ്പിച്ചും സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്പ്രിന്റ് കടുങ്ങപുരത്തേയും തോല്‍പ്പിച്ചും കടുങ്ങപുരം ജി എച്ച് എസ് എസ് ട്രോഫി കരസ്ഥമാക്കി. വിജയികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ ട്രോഫി കൈമാറി. അസോസിയേഷന്‍ ഭാരവാഹികളായ ഉസ്മാന്‍ എം, നൗഷാദ് മാമ്പ്ര, പി. പ്രമോദ്, ഷറഫുദ്ദീന്‍ റസ്‌വി, ഇ സി അനീസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ ഹോക്കി വനിതാ വിഭാഗം ചാമ്പ്യന്മാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ ട്രോഫി കൈമാറുന്നു


കണ്ണൂരില്‍ നിന്നുള്ള ശ്രീജില്‍ കെ, ഷന്‍ഫീര്‍ എം, പാലക്കാട് നിന്നുള്ള ശ്യാം പി എന്നി അമ്പയര്‍മാര്‍  മത്സരം  നിയന്ത്രിച്ചു.
മൂന്നാം സ്ഥാനം സബ് ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ശാന്തോം മലപ്പുറം നേടി.
പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ചാമ്പ്യന്മാരായ കടുങ്ങപുരം ജി എച്ച് എസ് എസ് ടീം