മുൻ മന്ത്രി എം പി ഗംഗാധരൻ ചരമവാർഷിക ദിനം ആചരിച്ചു

പൊന്നാനി: പൊന്നാനിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മൂന്ന് തവണ പൊന്നാനിയിലെ ജനപ്രതിനിധി ആവുകയും ചെയ്ത മുൻ മന്ത്രി എം പി ഗംഗാധരൻ്റെ പത്താം ചരമ വാർഷികം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന വാട്ടർ അതോറിറ്റി രൂപീകരിച്ച ജനകീയനായ നേതാവായിരുന്നു എം പി ഗംഗാധരനെന്ന് ചരമ വാർഷിക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് പറഞ്ഞു. പ്രസിഡൻറ് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.വി സയ്ദ് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ടി കെ അഷ്റഫ്, എ പവിത്രകുമാർ, അഡ്വ ധനലക്ഷ്മി, എം രാമനാഥൻ, എം മൊയ്തീൻ, ഫൈസൽബാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു.