കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

രാപകൽ ഇല്ലാതെ മഴയത്തും വെയിലത്തും സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്ക് വെളിച്ചം പകരുവാനായി ഇലക്ട്രിക്ക് പോസ്റ്റുകളിലേക്ക് കയറിയും അപകടകരമായ സാഹചര്യങ്ങളിലും തന്റെ തൊഴിലിനോടും ജനങ്ങളുടെ ക്ഷേമത്തിനോടും നീതിപുലർത്തുന്ന വിഭാഗമാണ് KSEB ജീവനക്കാർ. പോലീസ് ,ഫയർഫോഴ്‌സ് തുടങ്ങിയ മേഖലപോലെ സുരക്ഷയെ മുൻ നിർത്തി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ഈ മേഖലയും ആദരവ് അർഹിക്കുന്ന ഒരു വലിയ വിഭാഗമാണ്.KSEB ജീവനക്കാർക്ക് വേണ്ടി അന്താരാഷ്ട്ര മൾട്ടി പ്രൊഫഷണൽ സ്ഥാപനമായ CSWA യുടെ നേതൃത്വത്തിൽ ജെസിഐ മാങ്കാവ് സിഎസ്ഡബ്ല്യുഎ യും റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയും സംയുക്തമായി കോവിഡ് -19 കൊറോണവൈറസ് സുരക്ഷയെ മുൻനിർത്തി മാസ്കുകളും സാനിറ്റൈസറുകളൂം വിതരണം ചെയ്തു.

മാങ്കാവ് കൗൺസിലർ ശ്രീ .മൊയ്യീൻകുട്ടി മാസ്കുകളും സാനിറ്റൈസറുകളും അസിസ്റ്റന്റ് എഞ്ചിനീയർ(എ .ഇ ) ശ്രീ മധുസൂധനനു കൈമാറി ചടങ്ങ് ഉദ്ഘടനം നിർവഹിച്ചു.CSWA ചെയർമാൻ സി.എസ് .സവീഷ് കെ.വി, JCI CSWA പ്രസിഡന്റും റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി സെക്രട്ടറിയുമായ കെ.നിതിൻ ബാബു JCI CSWA സെക്രട്ടറി തബഷീറലി , CSWA ഫിനാൻസ് മാനേജർ അഭിജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.