മിനിമം പെൻഷൻ 3000 രൂപ ആക്കി വർദ്ധിപ്പിക്കണം
മലപ്പുറം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപ ആക്കുകയും, തൊഴിലാളികളെ ഇഎസ്ഐ.പി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തകൺവെൻഷൻ അംഗീകരിച്ച പ്രമേയംസർക്കാരിനോ
ട് ആവശ്യപ്പെട്ടു. മൗണ്ട് ടൂറിസ്റ്റ് ഹോമിൽ വെച്ച് ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷനുംഐ എൻ ടി യു സി നേതാവായിരുന്ന എ. കുഞ്ഞീരാൻ സാഹിബ് അനുസ്മരണവും യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എം.ബഷീർ, ഫൈസൽ ആലുങ്ങൾ, സാബു സെബാസ്റ്റ്യൻ, അഡ്വ: ഷമീം സി.എച്ച്, സക്കീർ പൊന്നാനി, സുന്ദരൻ കരുളായി, സൈന ദ്ദീൻ പട്ടർ കടവ്.അബ്ദു രണ്ടത്താണി എന്നിവർ പ്രസംഗിച്ചു വി.മോഹനൻ സ്വാഗതവും, കെ.പി. നാസർ നന്ദിയും പറഞ്ഞു
കേരള സ്റ്റേറ്റ് എസ്റ്റേറ്റ് വര്ക്കേഴ്്സ് യൂണിയന് (ഐ എന് ടി യു സി ) മലപ്പുറത്ത് നടത്തിയ എ കുഞ്ഞീരാന് അനുസ്മരണ യോഗം യുഡിഎഫ് ചെയര്മാന് പി ടി അജയ് മോഹന് ഉദ്ഘാടനം ചെയ്യുന്നു