ആമസോൺ വ്യൂ പോയൻറിലേക്ക് കയറിയ 2 പേർ താഴേക്ക് വീണ് ഒരാൾ മരിച്ചു
ഒരാൾക്ക് ഗുരുതര പരിക്ക്
മലപ്പുറം: എടവണ്ണ ചാത്തല്ലൂർ കൊളപ്പട് ബ്രാണോടി വഴി ആമസോൺ പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ 19 വയസ് ആണ് മരിച്ചത്.
കൂട്ടുകാരൻ നിലമ്പൂർ സ്വദേശി അക്ഷയ്.. ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അപകടം അറിഞ്ഞ് എടവണ്ണ പോലീസ്, തിരുവാലി ഫയർഫോഴ്സ്,
ERF, ട്രോമ പ്രവർത്തകർ സ്ഥലത്ത് മണിക്കൂറുകൾ തിരച്ചിൽ നടത്തി രണ്ടുപേരെയും കിട്ടി എടവണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.. പരിക്ക് പറ്റിയ വ്യക്തിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഈ അടുത്ത കാലത്ത് ഏറെ പ്രശസ്തമായ ഒരു വിനോദകേന്ദ്രം എന്ന നിലയ്ക്ക് എടവണ്ണ പഞ്ചായത്തിലെ ചോലാർ മലനിരക്കു സമീപത്തുള്ള ആമസോൺ വ്യൂ പോയിന്റ് എന്ന പേർ നൽകിയ മലപ്രദേശം..
ദിവസവും ഒട്ടനവധി വിനോദ സഞ്ചാരികളാണ് ഈ ഭാഗത്ത് വരുന്നത്. കുടുംബങ്ങളും ചെറിയ കുട്ടികളുമായി വരുന്നവർ നിരവധി.
രണ്ട് വ്യൂ പോയിന്റ് നിന്നായി ചാലിയാർ പുഴയുടെ ദീർഘവീക്ഷണം ലഭ്യമാകുന്നു എന്നതും നല്ല കാറ്റും രാവിലെയും വൈകുന്നേരവും ഉള്ള കോട മഞ്ഞും ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചത് വഴി മലപ്പുറം ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും അനവധിപേർ ഇങ്ങോട്ട് വരുന്നു. എന്നാൽ ഈ സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ അറിയാതെ അപകടം പതിയിരിക്കുന്ന അനവധി കൊക്കകളും കുഴികളും ദുർഘടം പിടിച്ച അങ്ങോട്ടുള്ള വഴികളും സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാൽ ഈ വഴിയെ കുറിച്ചും ആമസോൺ വ്യൂ പോയിന്റ് ലെ രണ്ട് പോയിന്റ് കളിലെ സന്ദർശകർ ഇരിക്കുന്ന പാറകളുടെ പ്രത്യേകതകളും ഒരുവശത്തെ അഗാധമായ ഗർത്തങ്ങളും വ്യൂ പോയിന്റ് ലേക്കുള്ള വഴികളിലെ അപകടങ്ങളും ഉണ്ടാവാൻ സാധ്യതകളേറെ.. കൂടുതൽ സഞ്ചാരികൾക്കും ഈ ഭൂപ്രദേശത്തെ കുറിച്ചും മലയിലേക്കുള്ള വഴികളെക്കുറിച്ചും ഒന്നുമറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു കേട്ട് അറിവുകളുടെയും ഫലമായി വരുന്ന അന്യജില്ലകളിലെ സന്ദർശകർ പോലും ചെറിയ അപകടത്തിൽ പെടുന്നുണ്ട്.