ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഹർത്താൽ 

ചാവക്കാട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്.ചാവക്കാട് മണത്തല ചാപ്പറമ്പിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കുത്തേറ്റ ബിജുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നാണ് വിവരം.സംഭവസ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്


നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഹർത്താൽ

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു. മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെയാണ് അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മുൻപ് സി.പി.എം ൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് മറ്റൊരു പാർട്ടിയിൽ ചേർന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.