Fincat

ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സത്യന്‍ കടിയങ്ങാടിന്റേയും ജയലക്ഷ്മിയുടേയും മകളാണ്.

1 st paragraph

രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

2nd paragraph

പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഹല്യ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആദിത്യ കൃഷ്ണ സഹോദരനാണ്.