മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകളും മധുര പലഹാരങ്ങളും നല്‍കി ഉദ്ഘാടനം ചെയ്തു

മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകളും മധുര പലഹാരങ്ങളും നല്‍കി ഉദ്ഘാടനം ചെയ്യുന്നു

. ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പി ആയിഷാബി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷബീര്‍ പി എസ് എ , പി ടി എ പ്രസിഡന്റ് യു ഷാജഹാന്‍, ഹാരിസ് ആമിയന്‍, സി പി സുബൈദ, എം സബീത, വി. ജൗഹറ, ഇ സി ശാദിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ കെ അബ്ദുല്‍ ലത്തീഫ് സ്വാഗതവും എ പി അബ്ദുല്‍ അലി നന്ദിയും പറഞ്ഞു.