പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ധർണ്ണ.

             

മലപ്പുറം:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റിന് മുന്നിലും ധർണ്ണകൾ നടന്നു. പ്റകടന പത്രിയിൽ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്നും പുതിയ പെന്ഷന് പദ്ധതി ഉപേക്ഷിക്കുമെന്നും ഉറപ്പ് തന്നിരുന്നു.എന്നാൽ ഇതിനായി രൂപീകരിച്ച  പുന:പരിശോധന സമിതി  റിപ്പോർട്ട് പുറത്തു വിടാൻ  തയ്യാറാകാത്തത് നിര്ഭാഗൃകരമാണ്.റിപ്പോർട്ട് പുറത്തു വിട്ടു

ജീവനക്കായുടെ സംഘടനകളുമായി ചർച്ച ചെയ്തു ജീവനക്കാർക്കുണ്ടായ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് തിരൂർ മേഖലാ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട്  സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എച്ച്. വിന്സെന്റ് ആവശ്യപ്പെട്ടു. മലപ്പുറത്ത് ആർ.ജയപ്രകാശ്,നിലമ്പൂരിൽ എം.രാകേഷ് മോഹൻ,പൊന്നാനിയിൽ കെ.സി.സുരേഷ് ബാബു,പെരിന്തൽമണ്ണയിൽ പി.ഷാനവാസ്,തിരൂരങ്ങാടിയിൽ എൻ.പി.സലീം,കൊണ്ടോട്ടിയിൽ ടി.പി.സജീഷ്,മഞ്ചേരിയിൽ പി.കുഞ്ഞാലിക്കുട്ടി എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.ജേക്കബ്,എ.ശ്യാംജിത്,ടി.സീമ,പി.സത്യൻ,എസ്.മോഹനൻ,പി.പി.സുജിത് , ജിസ്മോൻ പി.വർഗ്ഗീസ്,എ.ഇ.ചന്ദ്രൻ  ബി.രാജേഷ്,പി.പ്രശാന്ത്,കെ.അനന്തൻ നന്ദൻ,കവിതാ സാനു,കെ.ശിവാനന്ദൻ, ചക്റപാണി,ജി.സത്യറാണി  തുടങ്ങിയവർ വിവിധ മേഖലകളിൽ സംസാരിച്ചു.