വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: ഒരാൾ കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്.

സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് ഒരു കത്തിയും കണ്ടെടുത്തു. ഇതോടൊപ്പം കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇവർക്കെതിരെ കേസെടുത്തതിനുശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിവിമുക്തി ചികിത്സയ്ക്കയച്ചു.റഹീം