സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ. അറിയേണ്ട വിവരങ്ങൾ.
പ്ലസ് വൺ സ്കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അപേക്ഷ നാളെ മുതൽ നവംബർ 6 വരെ.
നാളെ സീറ്റ് vaccancy സൈറ്റിൽ പ്രസിദ്ധികരിക്കും
സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ. അറിയേണ്ട വിവരങ്ങൾ.
പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച സ്കൂളോ ,കോഴ്‌സോ താല്പര്യം ഇല്ലാത്തതാണ് എങ്കിൽ ഇഷ്ടപെട്ട സ്കൂളിലേക്കും ,കോഴ്സിലേക്കും മാറാൻ ഉള്ള ട്രാൻസ്ഫർ അപേക്ഷ നവംബർ 5 , 6 തീയതികളിൽ നൽകാവുന്നതാണ്.
🟥 ആർക്കൊക്കെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം
മുഖ്യ അലോട്ട്മെന്റ് വഴിയോ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയോ മെറിറ്റ് ലിസ്റ്റിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ട്രാൻസ്ഫർ അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.
🟥 ആർക്കൊക്കെ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല?
മുഖ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും , മാനേജ്‌മന്റ് ക്വാട്ട ,കമ്മ്യൂണിറ്റി ക്വാട്ട ,സ്പോർട്സ് ക്വാട്ട എന്നീ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കില്ല.
🟥 VHSE യിൽ നിന്ന് HSE യിലേക്കോ അല്ലെങ്കിൽ HSE യിൽ നിന്ന് VHSE ലേക്കോ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമോ?
സാധിക്കില്ല
🟥 ഒരു കുട്ടിക്ക് എത്ര സ്കൂൾ വരെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ വയ്ക്കാം?
സീറ്റ് ലഭ്യമായ മുഴുവൻ സ്കൂളിലേക്കും അപേക്ഷ സമർപ്പിക്കാം.
🟥 ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ?
സാധിക്കില്ല
🟥 ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് , അല്ലങ്കിൽ അതെ സ്കൂളിലെ മറ്റൊരു കോഴ്സിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ
സാധിക്കും.