സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം

മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍  കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി നടത്തിയ യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് രഞ്ജിത് വലിയാത്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.

കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി നടത്തിയ യാത്രയപ്പ് സമ്മേളനം പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

അജിത് കുമാര്‍ വി.കെ , ടി വി രഘുനാഥ്  , ഒ പി കെ അബ്ദുല്‍ ഗഫൂര്‍, സി കെ പൗലോസ്, ടി ജെ ജയിംസ്, ബേബി രജനി, ടി.അബ്ദുസലാം, സദാനന്ദന്‍.പി കെ എന്നിവര്‍ക്ക് നല്‍കിയ യാത്രയയപ്പിന് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഹാരിസ് ബാബു.കെ സ്വാഗതം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ സി പി മോഹനന്‍, ജില്ലാ സെക്രട്ടറി കെ വിനോദ് കുമാര്‍, മനോജ് കുമാര്‍ കെ വി, സുബോധ് പി ജോസഫ്, റിഹാസ് നടുത്തൊടി എന്നിവര്‍ പ്രസംഗിച്ചു.