മദീനയിൽ വാഹനാപകടം, മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു.
ഒട്ടകത്തിലിടിച്ച കാര്‍ മറിഞ്ഞ്‌ പാണ്ടിക്കാട് തുവ്വൂര്‍ റെയില്‍വേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോര്‍ച്ചറിയിലില്‍ സൂക്ഷിക്കിയിരിക്കുകയാണ്.

സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആര്‍. നഗര്‍ പുകയൂര്‍ കുന്നത്ത് സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടന്‍ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂര്‍ കിംഗ് അബ്ദുള്ള മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവര്‍ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയില്‍നിന്നും ബദര്‍ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കുടുംബസമേതമാണ് ഇവര്‍ മദീനയിലേക്ക് പോയത്. ജിദ്ദയില്‍നിന്നുള്ള കുടുംബവും ജിസാനില്‍ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്നു ഇന്നോവ കാറില്‍ യാത്രചെയ്തിരുന്നത്. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.