വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; എട്ടുപേർക്ക് പരിക്കേറ്റു

വളാഞ്ചേരി: മലപ്പുറത്തെ വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന ക്യാമ്പിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.