പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു

നിലമ്പൂർ: പ്രകൃതിവിരുദ്ധപീഡന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്.
മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ അയൂബ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അജിനാസിനെതിരെയാണ് പോക്സോ കേസെടുത്തിട്ടുള്ളത്. പീഡനത്തിനിരയായ കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുന്നതിനുമുമ്പായിരുന്നു അജിനാസ് പീഡിപ്പിച്ചത്. വയനാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യം പറഞ്ഞ് വീണ്ടും കൂടെ വരാൻ ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. പ്രായപൂർത്തിയായതിനുശേഷവും അയൂബ് ഇരയെ പലടയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ പീഡനത്തിനിരയാക്കിയ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വീണ്ടും കൊണ്ടുപോയതെന്ന് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.