ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ചു: ബന്ധുവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: സഹോദരന്റെ മകളായ ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച ബന്ധുവിനെ കണ്ടെത്താന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബാലുശ്ശേരി സ്വദേശി മുഹമ്മദിനെ പിടികൂടാന്‍ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ക്രൂരമായ സംഭവം നടന്നത്. സഹോദരന്റെ മകളും ഭിന്നശേഷിക്കാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് എത്തിയ ഇയാള്‍ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും ഇയാള്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്ന് പോലിസില്‍ പരാതി പെട്ടിട്ടുണ്ട്.