തെരുവ് നായയുടെ അക്രമണം പൊന്നാനിയിലും; നിരവധി പേർക്ക് കടിയേറ്റു

പൊന്നാനി: മാറഞ്ചേരി പനമ്പാട് മുതൽ പൊന്നാനി,കറുകത്തിരുത്തി വളവ് റോഡ് വരെയുള്ള പ്രദേശത്താണ് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന തെരുവ് നായയുടെ അക്രമണമുണ്ടായത്.

ഗുരുതരമായി കടിയേറ്റ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ മംഗലത്തുവീട്ടിൽ താജുദ്ധീൻ(31),അണ്ടിപ്പാട്ടിൽ മുജീബ്(45), നാലകത്ത് ശക്കീർ(33) എന്നിവരുൾപ്പെടെ നിരവധി പേർക്കാണ് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.