ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂർ മാർക്കറ്റിലും, ബസ്റ്റാന്റ്റിലും മറ്റ് പരിസരപ്രദേശങ്ങളിലും ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന എടപ്പാൾ, ചേന്നര സ്വദേശികളായ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കരിങ്കല്ലത്താണി സ്വദേശി മുക്കത്തിൽ വീട്ടിൽ 34 വയസ്സുള്ള റഫീഖ്, മംഗലം ചേന്നര സ്വദേശി ചിറമ്മൽ പറമ്പിൽ 36 വയസ്സുള്ള മുഹമ്മദ് ഷാഫി എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

തിരൂർ ബസ്റ്റാൻറ്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് തിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരുടെ കൈവശം ഉണ്ടയിരുന്ന മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ രാമനാട്ടുകര സ്വദേശിയുടെ മൊബൈൽ ആണെന്ന് വ്യക്തമായതിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി, പ്രതികൾ രണ്ടു മാസം മുൻപ് സമാനമായ കുറ്റത്തിന് കോഴിക്കോട് നല്ലളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു ,രണ്ടാഴ്ച മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. പ്രതികൾക്ക് മുൻപും പല സ്റ്റേഷനുകളിലും സമാന കേസ്സുകൾ ഉണ്ട്