നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് ആദ്യമായി വേറിട്ട പരിപാടി സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ

മലപ്പുറം: നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം. നിയമം പാലിച്ച് എത്തുന്ന എല്ലാവർക്കും 300 രൂപയുടെ ഡീസൽ പെട്രോൾ സൗജന്യമായി നൽകിയാണ് വേറിട്ട ബോധവൽക്കരണം ഉദ്യോഗസ്ഥർ സംഘടിപ്പിച്ചത്.


എ. എം മോട്ടോർസിന്റെയും മലപ്പുറം ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗതാഗത നിയമങ്ങൾ അനുസരിക്കു ഫ്രീയായി പെട്രോൾ അടിക്കൂ എന്ന സന്ദേശം നൽകിയാണ് ബോധവൽക്കരണം. ഗതാഗത നിയമം പാലിച്ച് എത്തുന്നവർക്ക് അപകടങ്ങൾ പറ്റാതെ ഇനിയും വാഹനമോടിക്കാൻ സാധിക്കും അതിനാലാണ് ചെറിയ സമ്മാനമായി പെട്രോൾ-ഡീസൽ നൽകുന്നതെന്ന് ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ കെ സുരേഷ് കുമാർ പറഞ്ഞു.

നിയമം ലംഘിച്ച് എത്തുന്നവർക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കി ബോധവൽക്കരണം നൽകിയുമാണ് യാത്രയാകുന്നത്
ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പെട്രോൾ ഡീസൽ സൗജന്യമായി നൽകിയും മറ്റ് വ്യത്യസ്തമായ രീതിയിലും ബോധവൽക്കരണം
സംഘടിപ്പിക്കുമെന്നും ആർടി ഒ സുരേഷ് കുമാർ പറഞ്ഞു. പെട്രോൾ ഡീസൽ നൽകി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നത്.
ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എംവിഐ മാരായ ഡാനിയൽ ബേബി,
സജി തോമസ് എ എം വി ഐമാരായ ഷൂജ മാട്ടട,സെയ്യിദ് മഹമൂദ്, എബിൻ ചാക്കോ,പി കെ മനോഹരൻ,എ എം മോട്ടോർസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ രാജേന്ദ്രൻ, മാനേജ്‌മന്റ് പ്രധിനിധി മുഹമ്മദ് ഫാസിൽ, ജനറൽ മാനേജർ ദീപക് എന്നിവർ പങ്കെടുത്തു സൗജന്യ പെട്രോൾ ഡീസൽ വിതരണത്തിലൂടെ നടത്തിയ ബോധവൽക്കരണം വൻ ജന ശ്രദ്ധയാണ് ആകർഷിച്ചത്.
