Shobika

തിരുന്നാവയയിൽ സ്ക്കൂൾ ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടതാണ് അപകട കാരണം

തിരൂർ: തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് അപകടത്തില്‍ പെട്ടത്.ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു നിസാര എന്ന സൂചന. വിദ്യാര്‍ഥികള്‍ കൊടക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബ്രേക്ക് പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചു തകർന്നു.നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

1 st paragraph

അപകടത്തിൽ പരിക്കേറ്റ കുട്ടികളെയും ബസ് ഡ്രെെവർ കുറ്റിപ്പുറം സ്വദേശി ബാവുലയൻ ( 53)നെയും കൊടക്കൽ സി.എസ്.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കഡറി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.

2nd paragraph

ഇന്ന് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 15 ഓളം വിദ്യാർഥികൾക്ക് പരിക്കുണ്ട്. നിയന്ത്രണം സ്കൂൾ ബസ് മരത്തിൽ ഇടിച്ചു നിന്നതിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. തിരൂർ-കുറ്റിപ്പുറം റോഡിൻ്റെയും ഭാരതപ്പുഴയുടെയും സമീപത്താണ് അപകടം നടന്നത്.

മരത്തിൽ ഇടിച്ച ബസ് പൂർണമായും തകർന്നിട്ടുണ്ട്. ബസിൻ്റെ ബ്രേക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.