പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും.

ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.