വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​നാ​ണ്​ (30) നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പ് ക​ണ്ട​തോ​ടെ സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്തു​ക്ക​ളും പൊ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം ഇ​യാ​ളു​ടെ ബൈ​ക്ക് ക​ണ്ട​തി​നെ തു​ട​ന്ന് കാ​ട്ടി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പി​താ​വ്: കൃ​ഷ്ണ​ൻ. മാ​താ​വ്: ഹൈ​മ​വ​തി. ഭാ​ര്യ: സു​സ്മി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജ്യോ​തി കൃ​ഷ്ണ (ഗ​വ. യു.​പി സ്കൂ​ൾ, പ​റ​മ്പ) അ​ഞ്ജ​ന കൃ​ഷ്ണ.