Fincat

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

1 st paragraph

മധ്യ,തെക്കൻ ജില്ലകളിലാണ് തീവ്രമഴയുണ്ടാകുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും. ഈ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നാല് ദിവസത്തിനകം അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുക.

2nd paragraph

നാളെ എറണാകുളം,കോട്ടയം,ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.