വളാഞ്ചേരി വട്ടപ്പാറയിൽ കാർ അപകടത്തിൽപെട്ടു

വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ കാറപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് മാറഞ്ചേരിയിലേക്ക് പോകുന്ന കാറാണ് മുടിപ്പിൻ വളവിനു സമീപം അപകടത്തിൽപെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി എസ്.ഐ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.