സംസ്ഥാന പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പ്സംഘാടക സമിതിയായി

തിരുർ: ഡിസംമ്പർ 11, 12തിയ്യതികളിൽ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ – വനിതാ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിന്വിപുലമായസംഘാടക സമിതി രൂപികരിച്ചു. സിവിൽ സ്റ്റേഷന് സമീപമുളള സംഗം ഓഡിറ്റോറിയത്തിൽ നടന്ന രൂപികരണ യോഗം ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് എ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പവർ ലിഫ്റ്റിംഗ് അസോസിയേഷൻസംസ്ഥാനസെക്രട്ടറി വേണു ജി നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് രമ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹിമാർ , പി. കോയ , ഋഷികേഷ് കുമാർ , മുജീബ് താനാളൂർ, അഡ്വ: എം.വിക്രംകുമാർ , ഡോ. പി.ജാവേദ് അനീസ്, പ്രേമചന്ദ്രൻഅബ്ദുൽ ഖാദർ കൈനിക്കര, കള്ളിയത്ത് സത്താർ ഹാജി, ഉമർ ചിറക്കൽ, കെ.കൃഷ്ണകുമാർഎന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.സുധാകരൻ, സ്വാഗതവുംഇന്റർനാഷണൽ പവർ ലിഫ്റ്റർ കെ.വത്സലനന്ദിയും പറഞ്ഞുകായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ , ഇ ടി.മുഹമ്മദ് ബഷീർ എം.പി. കുറുക്കോളി മൊയ്തീൻ എം.എൽ.എസംസഥാന സ്പോർട്ട്സ് കൗൺസിൽ അംഗം ആഷിഖ് കൈനിക്കര എന്നിവർ രക്ഷാധികാരികളുംതിരുർ നഗരസഭാ ചെയർപേഴ്സൺ എ.പി. നസിമ ചെയർപേഴ്സണുംതിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്അഡ്വ. യു സൈനുദ്ധീൻവൈസ് ചെയർമാനുംരമ ശശിധരൻ ജനറൽ കൺവീനറുംമുജീബ് താനാളൂർ കോ-ഡിനേറ്ററുമായി 101 അംഗ സ്വാഗത സംഘംരൂപികരിച്ചു.