കരിപ്പൂരിൽ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് എയർ ഇന്റലിജൻസ് വിഭാഗം അബുദാബിയിൽ നിന്ന് എയർ അറേബ്യ 3 എൽ 121 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ ഫൈറൂസ് എന്ന യാത്രക്കാരനിൽ നിന്നുമാണ് മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 779 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണത്തിന് വിപണിയിൽ 38,40,470 രൂപ വിലവരും
പരിശോദനയിൽ ഡിസി ശ്രീജു എസ്.എസ്. സബീഷ് സി പി, ഉമാദേവി
ഇൻസ്പെക്ടർമാർ:- റഹീസ് എൻ, പ്രിയ കെ കെ, അർജുൻ കൃഷ്ണ, ചേതൻ ഗുപ്ത, വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേഷ് മിർദ എച്ച്.ഹവിൽദാർമാർ:- ജമാലുദ്ധീൻ എസ്, വിശ്വരാജ് എ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.