കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: മരണത്തിന് കാരണം കുടുംബവഴക്ക്
മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുട്ടിയെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിന്‍, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ സുഹൈലയെ വിളിക്കാന്‍ റൂമില്‍ ചെന്നത്. എന്നാല്‍ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതില്‍ ചവിട്ടിത്തുറന്നു. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഢനമാണ് മരണകാരണമെന്ന പരാതിയിൽ ഭർത്താവിന്റെ മാതാവിനേയും ഇവരുടെ പേര കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക സൂചന. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഢനമാണ് മരണകാരണമെന്ന പരാതിയിൽ ഭർത്താവിന്റെ മാതാവിനേയും ഇവരുടെ പേരമകളേയും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തു. കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രന്‍ മേലെയിലിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ മേല്‍നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
