Main Banner

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി





മലപ്പുറം: ഭാരതപുഴയിൽ ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി.
ചമ്രവട്ടം പാലത്തിനു സമീപം ഇന്ന് രാവിലെ മീൻപിടിക്കുന്നതിന് ഇടയിലാണ് വളാഞ്ചേരി സ്വദേശികൾ ഒഴുക്കിൽ പെട്ടത്.

വളാഞ്ചേരി കാട്ടിപരുത്തി സ്വദേശികളായ സാബിർ, അബ്ബാസ് എന്നിവരാണ് ഒഴുക്കിൽ പെട്ടത്.

സാബിർ സ്വയം രക്ഷപെടുകയായിരുന്നു അബ്ബാസിന് വേണ്ടി ഫയർ ഫോയ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കി. മഴ കനത്ത സാഹചര്യത്തിൽ ഒഴുക്ക് കൂടുതൽ ഉള്ളത് തിരച്ചിലിനെ സരമായി ബാധിച്ചു.