Main Banner

തിരൂര്‍ക്കാട് – ആനക്കയം റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ക്കാട് – ആനക്കയം റോഡില്‍ മങ്കട പഞ്ചായത്ത് ഓഫീസ് മുതല്‍ യു.കെ പടി വരെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ചെറിയ വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

1 st paragraph

മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള വാഹനങ്ങള്‍ ആനക്കയത്ത് നിന്നും, പെരിന്തല്‍മണ്ണയില്‍ നിന്ന് മഞ്ചേരിയിലേക്കുള്ള വാഹനങ്ങള്‍ തിരൂര്‍ക്കാട്ട് നിന്നും മലപ്പുറം വഴി തിരിഞ്ഞുപോകണമെന്ന് മഞ്ചേരി പി.ഡബ്ല്യു.ഡി (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.