Fincat

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മദ്യക്കച്ചവടം; പരപ്പനങ്ങാടിയില്‍ ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: വിവിധ സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ഒരാളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മാമു മകന്‍ മുജീബ് റഹ്മാനെ(55)യാണ് അളവില്‍ കവിഞ്ഞ മദ്യവുമായി പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.

1 st paragraph

പ്രതിയെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി.

2nd paragraph

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെകര്‍ ഹണി കെ ദാസ്, താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വാഡിലെ അംഗങ്ങളായ ആല്‍ബിന്‍, ജിതിന്‍, വിപിന്‍, ജിനീഷ്, സബറുദ്ദീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.