Fincat

മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് യുവാവിന്​ ക്രൂര മർദനം; ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ അറസ്റ്റിൽ


കോട്ടക്കൽ: മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ.വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവവരൻ ക്രൂര മർദ്ദനത്തിനിരയായത്.കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി എ​ട​ക്ക​ണ്ട​ൻ അ​ബ്​​ദു​ൽ അ​സീ​ബി​നാ​ണ് (30) മ​ർ​ദ​ന​മേ​റ്റ​ത്.

1 st paragraph


പൊലീസ് ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് ഒതുക്കുങ്ങൽ കിഴക്കേ പറമ്പൻ ഷംസുദ്ദീൻ(45), അമ്മാവന്മാരായ ചോലപ്പുറത്ത് മജീദ് (28),ഷഫീഖ് (34), അബ്ദുൾ ജലീൽ (34),ഷഫീറലി (31),മുസ്തഫ (62) എന്നിവരെയാണ് എം.കെ ഷാജി അറസ്റ്റ് ചെയ്തത്.

2nd paragraph

മർദ്ദനമേറ്റ കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബ് ചികിത്സയിലാണ്.എസ്.ഐ വിവേക്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ മാരായ സൂരജ്, സത്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയിൽ . ഹാജാരാക്കി.