താനൂരിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് തുടരുന്നു; ഒരാൾ കൂടി അറസ്റ്റിൽ
താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പുത്തൻതെരു സ്വദേശി കിഴക്കേ വീട്ടിൽ നിശാന്ത് പിടിയിൽ. പ്രതിക്കെതിരെ താനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത് JFCM കോടതി മുമ്പാകെ ഹാജരാക്കി.

മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. താനൂർ DySP മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെകർ ജീവൻ ജോർജ്, Asi ജയകൃഷ്ണൻ ,ഡാൻസഫ് സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്