എസ്.ഡി.പി.ഐ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ആശുപത്രി കെട്ടിടങ്ങൾക്ക് താഴെ മലിനജലം കെട്ടിക്കിടക്കുന്നത് പരിഹരിക്കുക, സെക്യൂരിറ്റി ജീവനക്കാർ ജനങ്ങളുമായി മാന്യമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് SDPI പ്രവർത്തകർ താഴെപാലത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ തിരൂർ നഗരം ചുറ്റി ആശുപത്രിയുടെ പ്രധാന കവാടത്തിൽ സമാപിച്ചു. സമാപനത്തൊടനുബന്ധിച്ച് സംഘടിപ്പിച്ച വിശദീകരണ യോഗം SDPI തിരൂർ നിയോജക മണ്ഡലം സെക്രട്ടറി നിസാര്‍ അഹമ്മദ് തിരുനാവായ ഉത്ഘാടനം ചെയ്തു സംസാരിച്ചു.

ജില്ലാ ആശുപത്രിയിലേക്ക് രോഗികള്‍ ആയി എത്തുന്നvaരും, കൂടെ വരുന്നവരും മൂക്കും, വായയും പൊത്തി പിടിക്കാതെ അകത്തോട്ടു പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.അത്രത്തോളം മാലിന്യം നിറഞ്ഞ ഒരു ആശുപത്രി ആയിട്ടാണ് നമ്മുടെ ജില്ലാ ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര് ആണെങ്കിൽ ഗുണ്ടാ പണി എന്നോണം ആണ് രോഗികളോടുള്ള സമീപനവും.. വരും നാളുകളില്‍ ഈ അവസ്ഥയില്‍ തന്നെയാണ് ആശുപത്രി സൂപ്രണ്ടും, എച്ച്, M, സി യും ആശുപത്രിയെ കൊണ്ട് പോകുന്നത് എങ്കിൽ കടുത്ത വില നല്‍കേണ്ടി വരുമെന്നും,ഇത് റോഡിന് വേണ്ടിയോ, പാലത്തിന് വേണ്ടിയോ ഉള്ള സമരmalla എന്നും, മറിച്ച് മനുഷ്യന്റെ ജീവനുവേണ്ടി യുള്ള സമരം ആണെന്നും വേണ്ട രീതിയില്‍ അധികാരികള്‍ കണ്ണ് തുറന്നു പ്രവർത്തിച്ചില്ല എന്നുണ്ടെങ്കില്‍ സമരത്തിന്റെ രൂപവും, കോലവും എസ്, ഡി, പി, ഐ ക്ക് മാറ്റേണ്ടി വരുമെന്നും തന്റെ ഉൽഘടന പ്രസംഗത്തില്‍ നിസാര്‍ അഹമദ് കൂട്ടി ചേര്‍ത്തു. സമരത്തില്‍ ഒട്ടനവധി സ്ത്രീകളും അണിനിരന്നു. SDPI തിരൂർ മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പൂത്തുതോട്ടില്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ഹംസ അന്നാര അധ്യക്ഷതവഹിച്ചു.നജീബ് തിരൂർ, ഷാഫി സബ്ക, ഫാത്തിമ ടീച്ചർ, അബദൂല് വാഹിദ് എന്നിവർ സംസാരിച്ചു.