എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം
മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ പേര് മണ്ണ് ജല സംരക്ഷണ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും കേരള സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനിയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ മലപ്പുറം സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.കെ മുജീബ് റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ.പി.ജയരാജന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി അജയന്‍ ആക്കുന്നുമ്മല്‍ സമ്മേളന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജിസ്‌മോന്‍ പി.വര്‍ഗീസ്,കെ.വി.അബ്ദുല്‍ സലാം,കെ.ശിവാനന്ദന്‍, കെകെ.അബ്ദുല്‍ ഗഫൂര്‍,എം.മെഹബൂബ്,പി..ജിഷ,കെ.മുഹമ്മദ് ഷുക്കൂര്‍,പി.രാജ്കുമാര്‍,ബി.വി.ഹിരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി മുജീബ് റഹ്മാന്‍ (പ്രസിഡന്റ്) ശിവാനന്ദന്‍. കെ.(വൈസ് പ്രസിഡന്റ്) അജയന്‍ ആക്കുന്നുമ്മല്‍ (സെക്രട്ടറി)ജിഷ.പി.(ജോയിന്റ് സെക്രട്ടറി) ഹിരന്‍. ബി.വി (ട്രഷറര്‍)
പ