അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു


തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. പാറപ്പുറം, കുണ്ടംചിന എന്നീ പ്രദേശങ്ങളിലെ 35 ഓളം വീടുകളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതില്‍ ഒരു എ.എ.വൈ കാര്‍ഡ്, ഏഴ് മുന്‍ഗണനാ കാര്‍ഡുകള്‍, ഒന്‍പത് സബ്‌സിഡി കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, എ.ഹരി, ജീവനക്കാരനായ യു. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിലെ 0494 2462917, 9188527392, സിവില്‍ സപ്ലസ് ഡയറക്ടറേറ്റിലെ 9495998223 എന്നീ നമ്പറുകളില്‍ അറിയിക്കാം.