അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, ഇന്‍സ്റ്റലേഷന്‍സ് നീക്കം ചെയ്യണം

ജില്ലയില്‍ അനധികൃതമായി റോഡരികുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമികളിലും മറ്റ് പൊതുഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍) എന്നിവ ഇവ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ സ്വമേധയാ തന്നെ നവംബര്‍ 25നകം നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. അല്ലാത്ത പക്ഷം 2021 നവംബര്‍ 15ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.