സംസ്ഥാന തല ഭിന്നശേഷി സംഗമം തിരുരിൽ.
തിരുർ: ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗത്തിന് കീഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന തല ഭിന്നശേഷി സംഗമം ഡിസംബർ മുന്നാം വാരത്തിൽ തിരുരിൽ നടക്കും.
തുഞ്ചത്തെഴുത്തഛൻ
മലയാള സർവ്വകലാശാല എൻ.എസ്.എസ് യുണിറ്റുമായി സഹകരിച്ച് സർവ്വകലാശാല ക്യാമ്പസാണ് ഇത്തവണ വേദിയാവുന്നത്.
സംഗമത്തിന്റെ ഭാഗമായി
സാഹിത്യ സംവാദം, സുഹൃത് സംഗമം,
കലാ-കായിക മത്സരങ്ങൾ ,, പുരസ്കാര ദാനം,
ഇലക്ട്രിക് വീൽ ചെയർ , നിർമ്മിത അവയവം
എന്നിവയുടെ വിതരണം
കമ്മ്യൂണിറ്റി പ്രോജക്ട്‌റ്റ് സമർപ്പണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

ഇത് സംമ്പന്ധിച്ച യോഗത്തിൽ തുഞ്ചത്തെഴുത്തച്ചൻ മലയാള സർവ്വകലാശാല
വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി. സുന്ദർ രാജ്, തിരുർ ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി ഡോ.പി. ജാവേദ് അനിസ് , സീനിയർ നഴ്സിംഗ് ഓഫിസർ സിമിലി ക്ലമന്റ്, വരം കോഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു