ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി
മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

.
ലഹരി നിർമ്മാർജന സമിതി എംപ്ലോയ്സ് വിംഗ് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മരവട്ടം മലബാർ പോളി ടെക്നിക് കോളേജിൽനിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംപ്ലോയീസ് വിംഗ് സംസ്ഥാന പ്രസിഡൻ്റ് ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പ്രഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സി സജ്ന ടീച്ചർ, എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റർ, എംപ്ലോയ്സ് വിംഗ് സംസ്ഥാന സെക്രട്ടറി പി.പി അലവിക്കുട്ടി, എക്സൈസ് അസി.കമ്മീഷണർ വേലായുധൻ കുന്നത്ത്, എൽ.എൻ.എസ് ജില്ല പ്രസിഡൻ്റ് വർഗീസ് തണ്ണിനാൽ, സംസ്ഥാന ട്രഷറർ ഷുക്കൂർ പത്തനംതിട്ട, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൻ നജ്മ പത്തലത്ത്, വി.മധുസൂദനൻ, കോളേജ് മേനേജൻ സി.പി.എ ലത്തീഫ്, പരീത് കരേക്കാട് ,അഷ്റഫ് കോടിയിൽ, പ്രിൻസിപ്പൾ പ്രാഫ. അൻവർ സാദത്ത്, മജീദ് മണ്ണിശ്ശേരി, ഷാനവാസ് തുറക്കൽ എന്നിവർ പ്രസംഗിച്ചു.