തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍
പരപ്പനങ്ങാടി: തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ശബള പരിഷ്‌കരണം നടപ്പാക്കണമെന്നും
കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ സെക്രട്ടറി പി പ്രിന്‍സ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റിയംഗം കെ സന്തോഷ് കുമാര്‍ സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ റൈജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പൊതുചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മനോജ് മറുപടി നല്‍കി. ഷിനു രക്തസാക്ഷി പ്രമേയവും സുഗീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിയന്‍ ജില്ലാ സെക്രട്ടറി പി.എം വിനോദ്കുമാര്‍, പ്രസിഡന്റ് ഇ.പി ഫിറോസ്, കെ.സി ചന്ദ്രന്‍ എിവര്‍ സംസാരിച്ചു. ശ്രീജ (പ്രസിഡന്റ്), സുധീര്‍ (സെക്രട്ടറി), ഷിനു (വൈസ് പ്രസിഡന്റ്), രജ്ഞിത്ത് (ജോയിന്റ് സെക്രട്ടറി), റൈജു (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.