കാടാമ്പുഴക്കാർക്ക് കുടുസ്സുമുറി റേഷൻ കടയ്ക്കു മുന്നിൽ കാത്തുനിൽക്കേണ്ടതില്ല

മലപ്പുറം: സാധനങ്ങൾ വാങ്ങാൻ കുടുസ്സുമുറി റേഷൻകടയ്ക്കുമുന്നിൽ ഇനി കാടാമ്പുഴക്കാർക്ക് കാത്തുനിൽക്കേണ്ടതില്ല. ഇവിടെ റേഷൻകട സ്മാർട്ടായിക്കഴിഞ്ഞു. സാധനങ്ങളുടെ വിലനി ലവാരം ഇലക്ട്രോണിക് ബോർഡിൽ തെളിയും. കാർഡുടമകൾക്ക് മുൻപേതന്നെ ടോക്കൺ ലഭിക്കും. വിരൽവെക്കുമ്പോഴേക്കും സെൻസർ ഘടിപ്പിച്ച സംവിധാനത്തിൽനിന്ന് മണ്ണെണ്ണ ആവശ്യക്കാരൻ കന്നാസിലെത്തും.

കാടാമ്പുഴ ടൗണിലുള്ള റേഷൻക ടയാണ് ആധുനികരീതിയിൽ ഉപഭോക്താക്കൾക്ക് സൗഹൃദപരമായി നവീകരിച്ചത്. കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കൂടിയായ കാടാമ്പുഴ മൂസയുടേതാണ് ഈ കട സംസ്ഥാനത്തുതന്നെ ഇത്തരം സംവിധാനം ആദ്യത്തേതാണെന്ന് മൂസ പറഞ്ഞു.

നവീകരിച്ച കടയുടെ ഉദ്ഘാടനം എം. മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.