കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി തിരൂരിൽ പ്രകടനം നടത്തി

തിരൂർ: ഐതിഹാസികമായ കര്‍ഷക സമരത്തിന് മുന്നില്‍ കീഴടങ്ങി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധിതരായിക്കുന്നു. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കഴിയുകയില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഫാസിസ്റ്റ് സർക്കാറിനെ മുട്ട് കുത്തിച്ച സമര പോരാളികളായ കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി തിരൂരിൽ പ്രകടനം നടത്തി.


അഡ്വ. സഹീർ കോട്ട്, ബഷീർ പുല്ലൂർ, മജീദ് മാടമ്പാട്ട് എന്നിവർ സംസാരിച്ചു. അഷ്‌റഫലി നടുവിലങ്ങാടി, ഹസ്ക്കറലി, സിദ്ധീഖ് എന്നിവർ നേതൃത്തJംനൽകി