Fincat

റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

മലപ്പുറം  റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു.
 ലോകവ്യാപകമായി  എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് ഓര്‍മ്മദിനമായി ആചരിച്ചു വരുന്നത്.
പരിപാടി മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടെരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

1 st paragraph

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ .ടി .ഒ. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം സി. ഐ.  ജോബി തോമസ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ഡാനിയേല്‍ ബേബി സ്വാഗതം പറഞ്ഞു.  ചടങ്ങില്‍ പങ്കെടുത്ത റോഡപകട ഇരകളായ സലീം ബാവുട്ടി, നിയാസ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
സദു (കെ എസ് ആര്‍ ടി സി) , അസീസ് പട്ടിക്കാട് (കെ ടി ഡി ഒ),  സൈതലവി
(ട്രോമാ കെയര്‍), വാക്കിയത്ത് കോയ (ഓള്‍ കേരള ബസ് ഓപ്പറേറ്റെഴ്‌സ് ഓര്‍ഗനൈസേഷന്‍), . ഷഫീഖ് (ഓട്ടോ തൊഴിലാളി യൂണിയന്‍), അബ്ദുല്‍ ഗഫൂര്‍ (മോട്ടോര്‍ െ്രെഡവിങ് സ്‌കൂള്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. ചടങ്ങില്‍ മലപ്പുറം എ. എം .വി .ഐ.  പ്രജീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് എ. എം.വി.ഐ. ഷബീര്‍ പാക്കാടന്‍ നന്ദി പറഞ്ഞു.

2nd paragraph