ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂതനമായ ആശയങ്ങളും നവീനമായ പദ്ധതികളും നാടിന് ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള ഊര്‍ജ്ജിതമായ ശ്രമം ഗ്രാമസഭകള്‍ മുന്‍കൈയ്യെടുത്ത് ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ ഗ്രാമസഭ പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍, നവാസ്, എം പി റഹീം, അഡ്വ. അഫീഫ് പറവത്ത്, ഹസീന കപ്പുകുത്ത് പൊറ്റമ്മല്‍, ഹാരിസ് കളപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.വടക്കേമണ്ണ പുഴയോരം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി , അംഗനവാടിക്ക് സ്വന്തമായ കെട്ടിടം, വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, വയോജനങ്ങള്‍ക്ക് ന്യൂട്രീഷ്യന്‍ ഫുഡ് , ഹെല്‍ത്ത് മൊബൈല്‍ ചെക്കപ്പ് തുടങ്ങിയവ സംഖ്യ പദ്ധതിക്ക് വേണ്ടി സമര്‍പ്പിക്കാനും നടന്നു കൊണ്ടിരിക്കുന്ന റോഡ് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും  ഗ്രാമസഭ തീരുമാനിച്ചു.