പൊന്നാനി ദേശീയ പാതയിലെ തകർച്ച പൊതുമരാമത്ത് എൻജിനീയറെ ഉപരോധിച്ച് പരാതിനൽകി കോൺഗ്രസ്

പൊന്നാനി: പൊന്നാനി- തവനൂർ ദേശീയപാതയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥ കാരണം ഗതാഗത തടസ്സവും വാഹനാപകടങ്ങളും സംഭവിക്കുന്നു. മൂന്നുമാസം മുൻപ് ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ്പ് പൊട്ടിയതാണ് പുതുതായി നിർമാണം കഴിഞ്ഞ റോഡിന് തകർച്ച സംഭവിച്ചത്. പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡ് പുനർനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിക്കുകയും,പൊന്നാനി എം എൽ എ പി നന്ദകുമാറിന് പരാതി നൽകുകയും ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ,മണ്ഡലം പ്രസിഡണ്ടുമാരായ എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ, സി ജാഫർ, ആർ വി മുത്തു, എം വസന്തകുമാർ, ഫജറുപട്ടാണി, ടി രാജ്കുമാർ, കാവിമനാഫ് എന്നിവർ നേതൃത്വം നൽകി.