പാലത്തിങ്ങലിൽ ആവേശം വിതറിയ കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്.

പാലത്തിങ്ങലിൽ നടന്ന കാളപൂട്ട് മത്സരത്തിൽ നിന്ന്.

വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു.